തിരുവനന്തപുരം: സ്‌കാറ്റേർഡ് തൊഴിലാളികൾക്കായി പിഴപ്പലിശ ഒഴിവാക്കി അംശാദായം അടയ്ക്കുന്നതിനായി സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് അദാലത്ത് മേള ആരംഭിച്ചു. മാർച്ച് 31വരെ ജില്ലാ ഓഫീസുകളിലും സബ് ഓഫീസുകളിലുമായാണ് മേള നടക്കുന്നതെന്ന് ചെയർമാൻ അറിയിച്ചു.