kara

വെഞ്ഞാറമൂട്: മന്നത്ത് പദ്മനാഭന്റെ ജയന്തി വെഞ്ഞാറമൂട് കരയോഗം ആഘോഷിച്ചു. പ്രസിഡൻ്റ് കെ. ദിവാകരൻ നായർ പതാക ഉയർത്തി. ഡോ. അബ്ദുൾ കലാം കിഡ്സ് വേൾഡ് റെക്കാഡിനർഹനായ 3 വയസുകാരൻ ദേവ ദക്ഷ് വിപിനെ അനുമോദിച്ചു. വി. സുധൻ നായർ, എസ്. സുരേഷ്, സി.കെ. നായർ, മുരളി, വിവിഭവൻ, രാഘവൻ നായർ, പട്ടത്താനം ശ്രീകുമാർ, ബാബു , കോണത്ത് ബാബു, തപസ്യ ജയകുമാർ, മോഹനൻ നായർ, ഉഷ വിപിൻ, ആര്യ ദേവ, ദക്ഷ്, ചന്ദ്രൻ നായർ, പ്രഭ എന്നിവർ പങ്കെടുത്തു.