
നെയ്യാറ്റിൻകര:സംഗീത സംവിധായകൻ ജോൺസണിന്റെ സ്മരണാർത്ഥം രൂപീകരിച്ച ജോൺസൺ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന്റെ "കഥപറയും പാട്ടുകൾ" പ്രോഗ്രാമിന്റെ പുനരാരംഭവും പുതുവത്സര ആഘോഷവും കുടുംബസംഗമവും വർക്കല കൃഷ്ണതീരം റിസോർട്ടിൽ നടന്നു. സിനിമാ പിന്നണി ഗായകൻ ഇടവ ബഷീർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റും കൃഷ്ണതീരം റിസോർട്ട് മാനേജിംഗ് ഡയറക്ടറുമായ കോട്ടുകാൽ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. സാഗർ, ട്രഷറർ രമ്യ, കൃഷ്ണതീരം ജനറൽ മാനേജർ സുബിൻ ജോർജ്ജ്, ധീരജ് തുടങ്ങിയവർ പങ്കെടുത്തു . തുടർന്ന് ഗാനസന്ധ്യ നടന്നു.