മുടപുരം: കിഴുവിലം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രവൃത്തികൾക്ക് 2.33 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ. ഷൈലജാ ബീഗം അറിയിച്ചു. വിവിധ വാർഡുകളിലായുള്ള റോഡുകകൾക്കും കുടിവെള്ള
വിതരണത്തിനുമാണ് തുക വിനിയോഗിക്കുന്നത്. പുകയിലത്തോപ്പ് - പതിനെട്ടാം മൈൽ റോഡിന് 50 ലക്ഷം, മുട്ടപ്പലം റോഡിന്റെ ഇരുവശത്തെയും ഓട നവീകരണം, വയൽ ഭാഗത്ത് പാർശ്വഭിത്തി നിർമ്മാണം എന്നിവയ്ക്കായി 50 ലക്ഷം,
ഈച്ചരൻവിള റോഡ് നവീകരണം: 20 ലക്ഷം, കൊച്ചാലുംമൂട് - വക്കത്തു വിള - വണ്ടിത്തടം ഭാഗത്തേക്ക് കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ: 20 ലക്ഷം, കടുവാക്കരകുന്ന് കോളനിയിൽ പാർശ്വഭിത്തി നിർമ്മാണം: 35 ലക്ഷം, മുടപുരം പബ്ലിക് മാർക്കറ്റ് നവീകരണം: 40 ലക്ഷം, കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മതിൽ നിർമ്മാണം: 8 ലക്ഷം, അപ്പോളോ കോളനിക്ക് 10ലക്ഷം എന്നിങ്ങനെയാണ് അനുവദിച്ചത്.