nss

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ താലൂക്ക് യൂണിയന്റെ കീഴിലുള്ള 125 കരയോഗങ്ങളിലും വിപുലമായ മന്നം ജയന്തി ആഘോഷങ്ങൾ നടന്നു. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ ചെയർമാൻ പി.എസ്. നാരായണൻ നായർ ആചാര്യന്റെ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ എം. വിൻസെന്റ്, ഐ.ബി. സതീഷ്, സി.കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്‌മോഹൻ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുൻ എം.എൽ.എമാരായ എ.ടി. ജോർജ്, വി.എസ്. ശിവകുമാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെൻ ഡാർവിൻ, പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, നെയ്യാറ്റിൻകര സനൽ, ബി.ജെ.പി നേതാക്കളായ അഡ്വ.സുരേഷ്, ബി.എൽ. അജീഷ്, അതിയന്നൂർ ശ്രീകുമാർ, എസ്.കെ. ജയകുമാർ, മഞ്ചത്തല സുരേഷ് തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി വി. ഷാബു, എൻ.എസ്.എസ് ഇൻസ്‌പെക്ടർ ജി.ജെ. ജയമോഹൻ, എൻ.എസ്.എസ് പ്രതിനിധി അംഗങ്ങളായ ഡി. വേണുഗോപാൽ, വി. നാരായണൻ കുട്ടി, അയിര സുരേന്ദ്രൻ, ഡോ. വിഷ്ണു, ചെങ്കൽ രാജശേഖരൻ നായർ ഭരണസമിതി അംഗങ്ങളായ ജി. പ്രവീൺ കുമാർ, മധു കുമാർ, സുഭിലാൽ എ.വി, വിക്രമൻ നായർ, പ്രേംജിത്,​ മാമ്പഴക്കര രാജശേഖരൻ നായർ, മുരളീധരൻ നായർ, കെ. രാമചന്ദ്രൻ നായർ, മാധവൻ പിള്ള, വനിതാ യൂണിയൻ ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കരയോഗം ചെയർമാൻ ചെങ്കൽ രാധാകൃഷ്ണൻ നായർ സമുദായാചാര്യന്റെ ഫോട്ടോയ്ക്ക് മുന്നിൽ ദീപം കൊളുത്തി പുഷ്പാർച്ചന നടത്തി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തു. കരയോഗം കൺവീനർ രതീഷ് കുമാർ, ഭാരവാഹികളായ ചന്ദ്രശേഖരൻ നായർ, തലയൽ കൃഷ്ണകുമാർ എൽ.എസ്, ഗോപൻ എന്നിവർ പങ്കെടുത്തു.