azhoormedikkal

മുടപുരം: അഴൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചിറയിൻകീഴ് എസ്.എച്ച്.ഒ ജി.ബി. മുകേഷ് ഉദ്‌ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ചു. മുൻ പി.ടി.എ പ്രസിഡന്റുമാരായ അഴൂർ വിജയൻ, വിനോദ് എസ്. ദാസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബാ രാജ്, ഡോ.അഖിൽകൃഷ്ണ, മുൻ എസ്.ഐ വിജയൻനായർ, പി.ടി.എ പ്രസിഡന്റ് ഉഷാ കുമാരി, ഗോപൻ എന്നിവർ സംസാരിച്ചു. എസ്. സുഗതൻ സ്വാഗതവും പി.സി. രാജേശ്വരി നന്ദിയും പറഞ്ഞു.