
നെയ്യാറ്റിൻകര: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെൺപകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം ഉറപ്പാക്കണമെന്നും ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി വെൺപകൽ, അതിയന്നൂർ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കമുകിൻകോട് നിന്ന് ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ആശുപത്രിക്ക് മുന്നിൽ നടന്ന ധർണ നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡന്റ് ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വെൺപകൽ മേഖലാ പ്രസിഡന്റ് അരങ്ങൽ എ. ഷിബു അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. ശശി, നന്ദനം ജയകൃഷ്ണൻ, വെൺപകൽ ഭുവനേന്ദ്രകുമാർ, ഷിജു സി. നായർ, ഇലവിൻമൂട് അനിൽകുമാർ എന്നിവർ പങ്കെടുത്തു.