
നെടുമങ്ങാട് : "പൊതു ഇടം എന്റേതും" എന്ന ആശയം ഉൾക്കൊണ്ട് സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പത്താംകല്ല് ജംഗ്ഷനിൽ രാത്രി നടത്തവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എസ്. ഷമീർ സ്വാഗതം പറഞ്ഞു. അങ്കണവാടി വർക്കർ രാധിക അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി വർക്കർ അനിത, മുൻ കൗൺസിലർ സബീനബീവി, പി.എ .ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.