embasy

തിരുവനന്തപുരം: രാജ്യത്തെ ആദ്യ അന്താരാഷ്ട്ര ഐ.ടി.ടൗൺഷിപ്പായ ടോറസ് ഡൗൺ ടൗണിന്റെ ഒന്നാം ഘട്ടം ‌ടെക്നോ പാർക്കിൽ ഇൗ വർഷം നവംബറിൽ സജ്ജമാവും.

എംബസി ടോറസ് ടെക്ക് സോൺ ആണ് ഇതിനായി ഒരുങ്ങുന്നത്.

മെട്രോ ഇതര നഗരങ്ങളിലെ രാജ്യത്തെ ഏറ്റവും വലിയ ഐ.ടി.പാർക്കാണിത്. ഇതിനു മാത്രമുള്ള മൂന്നു കെട്ടിടങ്ങളുടെ സമുച്ചയത്തിൽ 20 ലക്ഷം ചതുരശ്ര അടി ഐ.ടി.സേവനങ്ങൾക്ക് ലഭ്യമാവും.

ഐ.ടി മേഖലയ്ക്കുള്ള 11നിലകളുള്ള നയാഗ്ര ബിൽഡിംഗിന്റെ എട്ടുനിലകൾ തീർന്നു. ശേഷിക്കുന്ന മൂന്ന് നിലകളും മറ്റ് സൗകര്യങ്ങളും നവംബറിൽ പൂർത്തിയാകും. വിക്ടോറിയ ട്വിൻ ബിൽഡിംഗാണ് മറ്റൊന്ന്.

ബാംഗ്ളൂരിലെ എംബസി ഗ്രൂപ്പാണ് നിർമ്മാണം.

ടെക്നോപാർക്ക് മൂന്നാം ഘട്ടത്തിന്റെ ഭാഗമാണ് ടോറസ് ഡൗൺടൗൺ. അമേരിക്കൻ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടോറസ് ഇന്റർനാഷണൽ ഹോൾഡിംഗും ബംഗളൂരുവിലെ എംബസി ഗ്രൂപ്പും ആണ് പങ്കാളികൾ.അടുത്ത വർഷത്തോടെ രണ്ടാം ഘട്ടവും 2024ൽ അവസാനഘട്ടവും നടപ്പാക്കും. 2012ലെ എമർജിംഗ് കേരളയിൽ ആണ് ടോറസ് നിർദ്ദേശം വന്നത്.

2000കോടി മുടക്കി നിർമ്മിച്ച 20ലക്ഷം ചതുരശ്ര അടിയുള്ള ലുലു മാളിന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് അതിന്റെ ഇരട്ടി വലിപ്പമുള്ള ഐ.ടി. ടൗൺഷിപ്പ് ഉയരുന്നത്. നേരിട്ടും അല്ലാതെയുമായി ഒരുലക്ഷം പേർക്ക് തൊഴിൽ ലഭിക്കും.

..................................................

1,​500 കോടി നിക്ഷേപം

1 ലക്ഷം പേർക്ക് തൊഴിൽ

............................................................

20 ഏക്കറിൽ ടൗൺഷിപ്പ്

ഐ.ടി.പാർക്ക്,​ ഒാഫീസ് സമുച്ചയങ്ങൾ,സർവീസ് അപ്പാർട്ട്മെന്റുകൾ, ഹിൽട്ടൺ ഗ്രൂപ്പിന്റെ ഹോട്ടൽ, സിനിമ തിയേറ്ററുകൾ, കളിസ്ഥലങ്ങൾ,പടുകൂറ്റൻ ഷോപ്പിംഗ് മാൾ,സൂപ്പർമാർക്കറ്റുകൾ,എന്നിവ ഉൾപ്പെട്ടതാണ് ഐ.ടി.ടൗൺ ഷിപ്പ്.

....................................................

മാളും വീടും ഒരു വളപ്പിൽ

(വിസ്തൃതി :ചതുരശ്ര അടി)

 50 ലക്ഷം :മൊത്തം വിസ്തൃതി

13 ലക്ഷം:ടോറസ് സെൻട്രൽ മാൾ

20 ലക്ഷം:എംബസി ടോറസ് ടെക്സോൺ

7 ലക്ഷം: ഐ.ടി.പാർക്ക് നോൺ സെസ്

7 ലക്ഷം:അപ്പാർട്ട്മെന്റ്, ഹിൽട്ടൺ ഹോട്ടൽ,​

വിനോദോപാധി,​15 തീയേറ്ററുകൾ

3.80ലക്ഷം:നോൺസെസ് ഒാഫീസ് സ്പെയ്സ്

"നിരവധി കമ്പനികളെ ആകർഷിക്കാൻ കഴിയും.എംബസി ടോറസ് ടെക്സോണിന്റെ പകുതിയോളം സ്ഥലവും ലീസിന് പോയി."

-അനിൽകുമാർ,

ചീഫ് ഒാപ്പറേറ്റിംഗ് ഒാഫീസർ,​ ടോറസ് ഇന്ത്യ.