
വെള്ളറട: അഖിലേന്ത്യ കിസാൻ സഭ വെള്ളറട മണ്ഡലം കൺവെൻഷൻ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. കള്ളിക്കാട് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കള്ളിക്കാട് ഗോപൻ, തിരുപുറം മോഹൻദാസ്, കെ.ബി. രാജേന്ദ്രൻ, സി. ജനാർദ്ദനൻ, ലാൽ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ദീർഘകാലം കിസാൻ സഭയുടെ ഭാരവാഹിയും പ്രവർത്തകനുമായിരുന്ന ജെ. ബാലരാജിനെ ആദരിച്ചു. കർഷക ക്ഷേമനിധിയിലേക്ക് കർഷകരെ അംഗങ്ങളാക്കുന്ന പദ്ധതി എല്ലാ പഞ്ചായത്തിലും നടപ്പിലാക്കാൻ കൺവെൻഷൻ തീരുമാനിച്ചു. മണ്ഡലം ഭാരവാഹികളെയും തിരഞ്ഞെടുത്തു. സി. ജനാർദ്ദനൻ (പ്രസിഡന്റ്), വി. ഹരി, സോമശേഖരൻ (വൈസ് പ്രസിഡന്റുമാർ), ബി. സുദർശനൻ (സെക്രട്ടറി), ആർ. മഹേഷ്, വിഭു കുമാർ (ജോ. സെക്രട്ടറിമാർ) 19 അംഗ മണ്ഡലം കമ്മറ്റിയെയും തിരഞ്ഞെടുത്തു.