തിരുവനന്തപുരം: കേരളാദിത്യപുരം എൻ.എസ്.എസ് കരയോഗത്തിൽ മന്നത്ത് പദ്മനാഭന്റെ ജന്മദിനത്തോടനുബന്ധിച്ച് പുഷ്‌പാർച്ചനയും സമൂഹപ്രാർത്ഥനയും നടന്നു. പ്രസിഡന്റ് ഗംഗാധരൻ നായർ,​ സെക്രട്ടറി ഓംകാരം അപ്പുക്കുട്ടൻ നായർ,​ കേരളാദിത്യപുരം ശ്രീകുമാർ,​ ലളിതമ്മ,​ സരസ്വതിയമ്മ എന്നിവർ നേതൃത്വം നൽകി.