
തിരുവനന്തപുരം: പോങ്ങുംമൂട് പുളിക്കൽ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം മന്നത്ത് പദ്മനാഭന്റെ 145ാമത് ജയന്തി ആഘോഷിച്ചു. ചങ്ങനാശേരി എൻ.എസ്.എസ് പ്രതിനിധി സഭാംഗം തലനാട് ചന്ദ്രശേഖരൻ നായർ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ. മാധവൻ നായർ, സെക്രട്ടറി എം.പി. ശിവദാസൻ, ട്രഷറർ അപ്പുക്കുട്ടൻ നായർ, കെ. സുരേന്ദ്രൻ നായർ, മഹിളാ സമാജം പ്രസിഡന്റ് തങ്കമണി അമ്മ, സെക്രട്ടറി ജയശ്രീ, രശ്‌മി നായർ, കമ്മിറ്റി അംഗങ്ങൾ, കരയോഗം കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.