f

തിരുവനന്തപുരം: പുതിയ കാലത്ത് പുസ്‌തക പ്രസാധനം വെല്ലുവിളി നേരിടുകയാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. റീഡ് ഇന്ത്യാ പബ്ലിക്കേഷൻസ് തിരുവനന്തപുരം കരിമ്പനാൽ ആർക്കേഡിൽ ആരംഭിച്ച പുസ്തകശാലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സി.എ. തോമസ് അദ്ധ്യക്ഷനായി. കഥാകൃത്ത് വിനു എബ്രഹാമിന് പുസ്‌തകം നൽകി സംവിധായകൻ വിജയകൃഷ്ണൻ ആദ്യ വില്പന നടത്തി. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ രേഖകൾ എന്ന പുസ്‌തകം അടൂഗോപാലകൃഷ്‌ണൻ പ്രകാശനം ചെയ്‌തു.