p

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി. ലിറ്റ് നിഷേധിക്കാൻ സംസ്ഥാന സർക്കാർ ഇടപെട്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആരോപിച്ചു. ഡി.ലിറ്റ് കൊടുക്കാതിരിക്കാൻ മാത്രം എന്ത് അയോഗ്യതയാണ് സംസ്ഥാനസർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാര്യങ്ങൾ മനസിലാക്കാതെ ഗവർണറെ വിമർശിക്കുന്ന പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ നാവായി പ്രവർത്തിക്കുകയാണ്. ദളിത് കുടുംബത്തിൽ ജനിച്ചുവെന്നതാണ് രാഷ്ട്രപതിയുടെ അയോഗ്യതയെങ്കിൽ അക്കാര്യം മുഖ്യമന്ത്രി തുറന്ന് പറയണം. സിൻഡിക്കേറ്റ് യോഗം പോലും ചേരാതെയാണ് കേരളാ സർവകലാശാല ഡി.ലിറ്റ് നൽകേണ്ടെന്ന തീരുമാനം എടുത്തത്. സ്വയം ഭരണാവകാശമുള്ള സർവകലാശാലയുടെ അധികാരത്തിൽ ചട്ടവിരുദ്ധമായാണ് സർക്കാർ ഇടപെട്ടത്.

പിണറായി വിജയൻ പാലും പഴവും കൊടുത്ത് വളർത്തുന്ന തത്തയായി പ്രതിപക്ഷ നേതാവ് മാറിയിരിക്കുന്നു. രാജ്യത്തിന്റെ പ്രഥമപൗരനെ അവഹേളിച്ച സർക്കാരിനൊപ്പം നിൽക്കുക എന്നതാണോ നയമെന്ന് കോൺഗ്രസിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കണം. പ്രതിപക്ഷനേതാവിന് മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണ്. ഈ ഭയത്തെ ക്രിയാത്മക പ്രതിപക്ഷമെന്ന് വിശേഷിപ്പിക്കുന്നു. ഭീരുവായ പ്രതിപക്ഷ നേതാവിനെയല്ല സർക്കാരിന്റെ ദുഷ്‌ചെയ്തികളെ ചോദ്യം ചെയ്യാനുള്ള തന്റേടവും ആർജ്ജവവും ഉള്ള പ്രതിപക്ഷ നേതാവിനെയാണ് കേരളത്തിന് ആവശ്യമെന്നും മുരളീധരൻ പറഞ്ഞു.

രാ​ഷ്ട്ര​പ​തി,​ ​ഗ​വ​ർ​ണ​ർ​ ​പ​ദ​വി​ക​ളെ
അ​വ​ഹേ​ളി​ക്ക​രു​തെ​ന്ന് ​ഗ​വ​ർ​ണർ

കൊ​ച്ചി​:​ ​രാ​ഷ്ട്ര​പ​തി,​ ​ഗ​വ​ർ​ണ​ർ​ ​തു​ട​ങ്ങി​യ​ ​പ​ദ​വി​ക​ളെ​ ​അ​വ​ഹേ​ളി​ക്കു​ന്ന​ ​പ്ര​വ​ണ​ത​ ​ശ​രി​യ​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ​റ​ഞ്ഞു.​ ​രാ​ഷ്ട്ര​പ​തി​ ​രാം​നാ​ഥ് ​കോ​വി​ന്ദി​ന് ​ഓ​ണ​റ​റി​ ​ഡി.​ലി​റ്റ് ​ന​ൽ​കാ​ൻ​ ​ശു​പാ​ർ​ശ​ ​ചെ​യ്തി​രു​ന്നോ​യെ​ന്ന​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​ ​പ​റ​യു​ക​യാ​യി​രു​ന്നു​ ​ഗ​വ​ർ​ണ​ർ.​ ​ഇ​ത്ത​രം​ ​നി​​​രു​ത്ത​ര​വാ​ദ​പ​ര​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കാ​നി​ല്ല.​ ​പ​റ​യാ​നു​ള്ള​ത് ​താ​ൻ​ ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​ഗ​വ​ർ​ണ​ർ,​ ​രാ​ഷ്ട്ര​പ​തി​ ​പ​ദ​വി​ക​ളെ​യും​ ​ഭ​ര​ണ​ഘ​ട​ന​യെ​യും​ ​ദേ​ശീ​യ​ചി​​​ഹ്ന​ങ്ങ​ളെ​യും​ ​ഭ​ര​ണ​ഘ​ട​ന​യു​ടെ​ ​ആ​ർ​ട്ടി​ക്കി​ൾ​ 51​ ​(​എ​)​ ​പ്ര​കാ​രം​ ​ബ​ഹു​മാ​നി​ക്കാ​നു​ള്ള​ ​ബാ​ദ്ധ്യ​ത​ ​എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്.​ ​ലാ​ഘ​വ​ത്തോ​ടെ​ ​കാ​ണേ​ണ്ട​ ​കാ​ര്യ​മ​ല്ല​ ​ഇ​ത്.​ ​ഗ​വ​ർ​ണ​റു​ടെ​ ​ഓ​ഫീ​സി​നെ​ ​വി​വാ​ദ​ങ്ങ​ളി​ലേ​ക്കും​ ​ച​ർ​ച്ച​ക​ളി​​​ലേ​ക്കും​ ​വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്.​ ​നി​യ​മം​ ​നി​ർ​മ്മി​ക്കു​ന്ന​വ​ർ​ ​ത​ന്നെ​ ​നി​യ​മം​ ​ലം​ഘി​ക്കു​മ്പോ​ൾ​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യി​ൽ​ ​തു​ട​രു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.

സ​തീ​ശ​ൻ​ ​നി​​​ർ​ഗു​ണ​ ​നേ​താ​വ്:​ ​കെ.​ ​സു​രേ​ന്ദ്രൻ

കൊ​ച്ചി​:​ ​പി​ണ​റാ​യി​ ​വി​​​ജ​യ​നെ​ ​നി​ഴ​ൽ​ ​പോ​ലെ​ ​പി​ന്തു​ട​രു​ന്ന​ ​നി​ർ​​​ഗു​ണ​നാ​യ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ണ് ​വി.​ഡി.​ ​സ​തീ​ശ​നെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​പി​ണ​റാ​യി​ ​കാ​ബി​ന​റ്റി​ലെ​ ​മ​ന്ത്രി​പ്പ​ണി​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന് ​ചേ​രു​ക.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞ​ത് ​ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത​ല്ല​ ​പ്ര​തി​പ​ക്ഷ​മെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​യു​ന്ന​ത് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യെ​ ​ഉ​ന്നം​വ​ച്ചാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​കൈ​പ്പി​​​ടി​യി​ലാ​ക്കി​ ​അ​ഴി​മ​തി​ ​ന​ട​ത്തു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​വി​മ​ർ​ശി​ക്കാ​തെ​ ​​​ഗ​വ​ർ​ണ​റെ​ ​വി​മ​ർ​ശി​ക്കു​ന്ന​തി​​​ന് ​പി​​​ന്നി​​​ൽ​ ​മ​റ്റ് ​കാ​ര്യ​ങ്ങ​ളാ​ണ്.​ ​പ്ര​തി​പ​ക്ഷ​ ​ധ​ർ​മ്മം​ ​പോ​ലും​ ​അ​റി​യാ​ത്ത​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വാ​ണ് ​സ​തീ​ശ​നെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​ ​വി​മ​ർ​ശ​ന​ത്തി​ന്
അ​തീ​ത​ന​ല്ല​:​ ​വി.​ഡി.​സ​തീ​ശൻ

കൊ​ച്ചി​:​ ​നി​യ​മ​ത്തി​ന് ​നി​ര​ക്കാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്താ​ൽ​ ​ഗ​വ​ർ​ണ​റെ​ ​വി​മ​ർ​ശി​ക്കു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​രി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ന് ​വ​ഴ​ങ്ങി​ ​നി​യ​മ​വി​രു​ദ്ധ​മാ​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്‌​തെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.​ ​അ​പ്പോ​ൾ​ ​പ്ര​തി​പ​ക്ഷം​ ​വി​മ​ർ​ശി​ക്കും.​ ​ഗ​വ​ർ​ണ​ർ​ ​വി​മ​ർ​ശ​ന​ത്തി​ന് ​അ​തീ​ത​ന​ല്ല.​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​യു​ടെ​ ​നി​യ​മ​പ​ര​മാ​യ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​ഗ​വ​ർ​ണ​ർ​ ​നി​ർ​വ​ഹി​ച്ചി​ല്ലെ​ങ്കി​ൽ​ ​നി​യ​മ​പ​ര​മാ​യ​ ​വ​ഴി​ ​തേ​ടേ​ണ്ടി​വ​രും.
പൊ​ലീ​സ് ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ഒ​റ്റ​പ്പെ​ട്ട​ ​സം​ഭ​വ​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം.​ ​പൊ​ലീ​സി​നെ​തി​രെ​ ​ഗു​രു​ത​ര​ ​ആ​ക്ഷേ​പ​ങ്ങ​ളാ​ണ് ​ഉ​യ​രു​ന്ന​ത്.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ടു​മാ​ർ​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​യും​ ​സി.​ഐ​മാ​ർ​ ​ഏ​രി​യാ​ ​സെ​ക്ര​ട്ട​റി​മാ​രു​ടെ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.​ ​പ​ഴ​യ​കാ​ല​ ​സെ​ൽ​ ​ഭ​ര​ണ​ത്തി​ന്റെ​ ​പു​തി​യ​ ​രൂ​പ​മാ​ണി​ത്.​ ​എ​ന്തു​ ​കൊ​ള്ള​രു​താ​യ്മ​ ​കാ​ട്ടി​യാ​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​പൊ​ലീ​സി​നെ​ ​ന്യാ​യീ​ക​രി​ക്കു​ക​യാ​ണ്.​ ​സ്ത്രീ​ക​ൾ​ക്ക് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ൽ​ ​പോ​കാ​ൻ​ ​പ​റ്റാ​ത്ത​ ​അ​വ​സ്ഥ​യാ​ണ്.​ ​പൊ​ലീ​സി​ന്റെ​ ​ആ​ത്മ​വീ​ര്യം​ ​ത​ക​ർ​ത്ത​തി​ന്റെ​ ​ഉ​ത്ത​ര​വാ​ദി​ത്വം​ ​സ​ർ​ക്കാ​രി​നും​ ​സി.​പി.​എ​മ്മി​നു​മാ​ണ്.

​ ​സു​രേ​ന്ദ്ര​ന് ​മ​റു​പ​ടി​യി​ല്ല
ബി.​ജെ.​പി​ ​പ​റ​യു​ന്ന​ത് ​ഏ​റ്റു​പ​റ​യ​ല​ല്ല​ ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ജോ​ലി.​ ​വി​വ​ര​വും​ ​വെ​ള്ളി​യാ​ഴ്ച​യു​മി​ല്ലാ​ത്ത​ ​സു​രേ​ന്ദ്ര​ന്റെ​ ​വാ​ക്കു​ക​ൾ​ ​മ​റു​പ​ടി​ ​അ​ർ​ഹി​ക്കു​ന്നി​ല്ല.​ ​അ​വ​രു​ടെ​ ​മെ​ഗാ​ഫോ​ണ​ല്ല​ ​പ്ര​തി​പ​ക്ഷം.​ ​വി​ഷ​യാ​ധി​ഷ്ഠി​ത​മാ​യി​ ​മാ​ത്ര​മാ​ണ് ​അ​ഭി​പ്രാ​യ​ ​പ്ര​ക​ട​ന​ങ്ങ​ളെ​ന്നും​ ​വി.​ഡി.​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.