
ചിറയിൻകീഴ്: ലയൺസ് ഡിസ്ട്രിക്ട് 318 എ യുടെ റീജിയൻ 9 സോൺ 1 പൊതുസമ്മേളനവും ചിറയിൻകീഴ് ലയൺസ് ക്ലബിന്റെ പുതുവത്സര ആഘോഷവും ലയൺസ് ക്ലബ് ഹാളിൽ നടന്നു. ലയൺസ് ക്ലബ് പ്രെസിഡന്റും ഡിസ്ട്രിക്ട് പബ്ലിക് റിലേഷൻസ് സെക്രട്ടറിയുമായ ടി. ബിജുകുമാർ ആഘോഷം ഉദ്ഘടനം ചെയ്തു. സോൺ പൊതുയോഗം റീജിയൻ ചെയർപേഴ്സൺ ഡോക്ടർ രാധാകൃഷ്ണൻ നായർ ഉദ്യഘടനം ചെയ്തു. സോൺ ചെയർപേഴ്സൺ ബി. അനിൽകുമാർ നേതൃത്വം നൽകിയ യോഗം പ്രസിഡന്റുമാരായ അനിൽകുമാർ ( വക്കം കടയ്ക്കാവൂർ ), തുളസീധരൻ നായർ ( നഗരൂർ), ഡോ. പ്രേംജിത് (ആറ്റിങ്ങൽ), നൗഷാദ് (പെരുംകുഴി), ചിറയിൻകീഴ് ക്ലബ് സെക്രട്ടറി ജി. ചന്ദ്രബാബു എന്നിവർ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ കെ.എ. കുമാർ, ഡോക്ടർ ഗോപിനാഥൻ, ഷിയാസ് ഖാൻ, ലയൺ മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.