general

പാറശാല: പാറശാല വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് സമാപിച്ചു. പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.മഞ്ജുസ്മിത സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു മുഖ്യപ്രഭാഷണം നടത്തി. ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സെൽവരാജ് ജോസഫ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ രാജദാസ്, ഹെഡ്മിസ്ട്രസ് പുഷ്പാബായി, സി.പി.ഒ ഡോ. രമേഷ്, എ.സി.പി.ഒ രമ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കായി കാവാലം ശ്രീകുമാർ, കവി സുമേഷ് കൃഷ്ണൻ, ഡോ. ജോജോ, ദിവ്യ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.