
വിഴിഞ്ഞം: ജനകീയ കൂട്ടായ്‌മ നേതൃത്വം നൽകുന്ന വെള്ളായണി കായൽ ശുചീകരണ പരിപാടികളും പുതുവർഷാഘോഷവും കടവിന്മൂല കടവിൽ നടന്നു. നീർത്തടാകം പരിസ്ഥിതി സംഘടനയുടെ പ്രവർത്തകർ പങ്കെടുത്തു. ആഘോഷപരിപാടികളുടെ ഭാഗമായി കടവിൽ നടന്ന കേക്ക് മുറിക്കലും ശുചീകരണ പരിപാടിയും സീരിയൽ താരങ്ങളായ അശ്വതി, റിഹാൻ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ, നീർത്തടാകം സെക്രട്ടറി ജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജി. സുരേന്ദ്രൻ, അഷ്ടബാലൻ, വിപിൻ, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.