
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സി.പി.എമ്മിന് വോട്ട് നൽകിയ എസ്.ഡി.പി.ഐയോട് സർക്കാരും പൊലീസും മൃദുസമീപനം സ്വീകരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. സുധീർ പറഞ്ഞു.
ബി.ജെ.പി കൗൺസിലർ എം.ആർ. ഗോപനെതിരെയുണ്ടായ വധഭീഷണിയിലും മറ്റ് ആക്രമണങ്ങൾക്കെതിരെയും പൊലീസ് നടപടി സ്വീകരിക്കാത്തതിനെതിരെ ബി.ജെ.പി നേമം,ആറ്റുകാൽ മണ്ഡലം കമ്മറ്റികൾ സംയുക്തമായി നടത്തിയ നേമം പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പാപ്പനംകോട് സജി, നേമം മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, ജനറൽ സെക്രട്ടറി ശാന്തിവിള വിനോദ്, ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് കോളിയൂർ രാജേഷ്, ജനറൽ സെക്രട്ടറി വി. ഗിരി,സംസ്ഥാന സമിതി അംഗം എം.ആർ. ഗോപൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ കരമന അജിത്ത്, തിരുമല അനിൽ, ജില്ലാ സെക്രട്ടറി മഞ്ജു പി.വി, സെൽ കൺവീനർ നിഷാന്ത് സുഗുണൻ, യുവമോർച്ചാ ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, നേമം മണ്ഡലം ജനറൽ സെക്രട്ടറി, കൃഷ്ണകുമാർ, ആറ്റുകാൽ മണ്ഡലം ജനറൽ സെക്രട്ടറി കാലടി ഉണ്ണി, നിറമൺകര ഹരി, കൗൺസിലർമാരായ ദീപിക, ശ്രീദേവി, ജയലക്ഷ്മി, സത്യവതി, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു.