nss

തിരുവനന്തപുരം: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ 145-ാമത് മന്നം ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു. എൻ.എസ്.എസ് എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റുമായ എം. സംഗീത്കുമാർ മന്നം സ്‌മൃതിമണ്ഡപത്തിൽ ഭദ്രദീപം തെളിച്ച് പുഷ്പാർച്ചന നടത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മന്ത്രി വി. ശിവൻകുട്ടി, മുൻമന്ത്രി വി.എസ്. ശിവകുമാർ, സി.പി.എം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് തുടങ്ങിയവർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.

പ്രത്യേകം തയ്യാറാക്കിയ സ്‌മൃതിമണ്ഡപത്തിൽ 145 നെയ്യ് നിറദീപ സമർപ്പണവും ഭക്തിഗാനാർച്ചനയും നടന്നു. യൂണിയൻ വൈസ് പ്രസിഡന്റ് എം. വിനോദ് കുമാർ, യൂണിയൻ സെക്രട്ടറി വിജു വി. നായർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ എം. കാർത്തികേയൻ നായർ, കെ.ആർ. വിജയകുമാർ, ശാസ്‌തമംഗലം മോഹൻ, എസ്. ഗോപിനാഥൻ നായർ, മനു ടി.ജി. നായർ, വി.എസ്.കെ. നായർ, കെ. വിജയകുമാരൻ നായർ, പി. മുരളീധരൻ നായർ, ബി. രഘുകുമാർ, പരമേശ്വരനാഥ് കെ.പി, എം. രവീന്ദ്രൻ നായർ, നടുവത്ത് കെ. വിജയൻ, എം. മോഹൻകുമാർ, ഡോ.ജി.വി. ഹരി,​ പ്രതിനിധി സഭാംഗങ്ങളായ ആർ. ഹരികുമാർ, ആർ. രാജേഷ്, കെ.ആർ.ജി. ഉണ്ണിത്താൻ, തലനാട് ചന്ദ്രശേഖരൻ നായർ, എസ്. ഉപേന്ദ്രൻ നായർ, എം.എസ്. പ്രസാദ്, തമ്പാനൂർ സതീഷ്, വനിതാ യൂണിയൻ പ്രസിഡന്റ് എം. ഇൗശ്വരിഅമ്മ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ, വനിതാ യൂണിയൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ താലൂക്കിലെ വിവിധ കരയോഗങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും പങ്കെടുത്തു.