
പാറശാല: ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ കുത്തിത്തുറന്ന് 30,000 ഓളം രൂപ കവർന്നു. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പരശുവയ്ക്കൽ ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന സുകുമാരന്റെ ഹോട്ടലിലാണ് കവർച്ച നടന്നത്. രാത്രികാല കർഫ്യൂ പ്രമാണിച്ച് രാത്രി പത്തുമണിക്ക് ഹോട്ടൽ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഷണം നടന്നത്. മാസ്ക് ധരിച്ചെത്തിയ മോഷ്ടാവ് കടയുടെ പിറകുവശത്തുള്ള ചിമ്മിനിയിലൂടെയാണ് അകത്തുകടന്നത്. ഇയാൾ മേശ കുത്തിത്തുറക്കുന്നതിന്റെ സി.സി.ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടു.