തിരുവനന്തപുരം: മ​ക​ളെ​ ​പു​ല​ർ​ച്ചെ​ ​വീ​ട്ടി​​ൽ​ ​കാ​ണാ​നെ​ത്തി​യ​ ​യു​വാ​വി​നെ​ ​പി​താ​വ് ​കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ ​സം​ഭ​വ​ത്തി​ൽ​ ​

ശാസ്ത്രീയ തെളിവുകൾക്ക് പിന്നാലെ പൊലീസ്. സാഹചര്യത്തെളിവുകളും ഫോൺ രേഖകളും ഉൾപ്പെടെ ശേഖരിക്കും. പ്രതി സൈമൺ ലാലൻ കരുതിക്കൂട്ടിയാണ് അനീഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ നേരത്തെ വ്യക്തമായിരുന്നു.

പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷയിൽ കോടതി ഇന്നോ നാളെയോ തീരുമാനമെടുത്തേക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനൊപ്പം കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും രേഖപ്പെടുത്താനാണ് തീരുമാനം. സൈമൺ ലാലന്റെ കുടുംബത്തിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. അനീഷ് വീട്ടിലെത്തുമെന്ന് പ്രതിക്ക് നേരത്തെ വിവരം ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന.

റിമാൻഡ് കാലാവധി കഴിയുന്നതിനു മുമ്പ് കുറ്റപത്രം നൽകാനായി വേഗത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. രണ്ടു ദിവസത്തേക്ക് ഇയാളെ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.