t-vr

അരൂർ: ഇരിങ്ങാലക്കുട സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസറെ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. അരൂക്കുറ്റി മനു മന്ദിരത്തിൽ മകയിരന്റെ മകൻ എം. മനീഷ് (33) ആണ് മരിച്ചത്. തീരദേശ റെയിൽവേ പാതയിൽ ചന്തിരൂർ പാലത്തിന് തെക്ക് കഴുവിടാമൂല പ്രദേശത്താണ് മൃതദേഹം കണ്ടത്. നേത്രാവതി എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചതെന്ന് കരുതുന്നു. ഭാര്യ: രാഖി മോൾ. മകൻ: രുദ്രദേവ് (2 വയസ്)