hari

കിളിമാനൂർ :നാവായിക്കുളം ഗ്രാമപഞ്ചായത്തിൽ പതിനാറാം വാർഡിൽ എന്റെ ഗ്രാമം ഹരിത ഗ്രാമം കാമ്പെയിനു തുടക്കംകുറിച്ചു. വാർഡ് മെമ്പർ പൈവേലിക്കോണം ബിജുവിന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് സാബു ഉദ്ഘാടനം ചെയ്തു. ഹരിത കർമസേന സെക്രട്ടറി സുദേവൻ സ്വാഗതം പറഞ്ഞു.തുടർന്ന് ഇരുപത്തിയെട്ടാം മൈൽ മാർക്കറ്റ് ശുചീകരണം നടത്തി.വാർഡ് മെമ്പർമാരായ കുമാർ,സുഗന്ധി,എ.ഇ.രാഹുൽ,ഹരിത കേരളം മിഷൻ ബ്ലോക്ക് റിസോഴ്സ് പേഴ്സൺ രമ്യ വിശ്വനാഥൻ,മുൻ വാർഡ് മെമ്പർ യമുന,ഹരിത കർമ്മസേന പ്രസിഡന്റ്‌ സൗമിനി,തൊഴിലുറപ്പ് കൺവീനർ രാധമ്മ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.