
വിഴിഞ്ഞം: ചൊവ്വര ചപ്പാത്ത് റോഡിൽ അപകടക്കെണിയായി കുഴികൾ. കഴിഞ്ഞ ദിവസം കുഴിയിൽ വീഴാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടെ കാറും ഓട്ടോയും കൂട്ടിയിടിച്ചു അപകടമുണ്ടായി.
രണ്ടുവർഷം മുൻപ് വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് വൈദ്യുതി എത്തിക്കാനായി ക്യാമ്പിൽ സ്ഥാപിക്കാൻ എടുത്ത കുഴികളാണ് അപകടക്കെണിയായി മാറിയിരിക്കുന്നത്. കയറ്റിറക്ക റോഡായതിനാൽ ഈ കുഴികൾ പെട്ടെന്ന് വാഹനങ്ങളുടെ ശ്രദ്ധയിൽ പെടില്ല. ഈ കുഴികളിൽ വീണു നിരവധി ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. എത്രയും വേഗം ഇവിടെ ടാർ ചെയ്യണമെന്നാണ് നാട്ടുകാർ പറയുന്നത്.