upaharam-nalkunnu

കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാപ്പക്സ് കശുഅണ്ടി ഫാക്ടറിയിൽ നിന്ന് വിരമിച്ച തൊഴിലാളികൾക്ക് യാത്ര അയപ്പ് നൽകി. ഡിസംബർ 31 ന് വിരമിച്ച തൊഴിലാളികൾക്കാണ് കഴിഞ്ഞ ദിവസം ഫാക്ടറി അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അംഗം കെ.രാജേഷ് ഉപഹാരം നൽകി യാത്ര അയപ്പ് നൽകിയത്. തുടർന്ന് സഹതൊഴിലാളികളും പൊന്നാടകൾ അണിയിച്ചു. വിവിധ തൊഴിലാളി നേതാക്കളായ ജി. രാജു, ഹരിഹരൻ, മോഹൻദാസ്, ഫാക്ടറി മാനേജർ ഹരി അശോക് എന്നിവർ പങ്കെടുത്തു.