ആറ്റിങ്ങൽ: വലിയകുന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹ പൂർവം പദ്ധതി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. ഇതിന്റെ ഭാഗമായി നടന്ന പൊതിച്ചോറ് വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വലിയകുന്ന് ആശുപത്രിയിലെ രോഗികളും കൂട്ടിരിപ്പുകാർക്കും ഉൾപ്പടെ 100 പേർക്കാണ് പൊതികൾ വിതരണം ചെയ്തത്. എല്ലാ മാസവും ഒന്നാം തിയതി സൗജന്യ പൊതിച്ചോറ് വിതരണം നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. രക്തദാനം, നിർദ്ധനർക്ക് സൗജന്യ ഭക്ഷ്യക്കിറ്റ്, വയോജനങ്ങൾക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിക്കുന്നതടക്കമുള്ള പ്രവർത്തനം സ്നേഹപൂർവം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർ എം.താഹിർ, ഒ.പി ഷീജ, യൂണിറ്റ് ഭാരവാഹികളായ ബിനുമോദ്, സരിത്ത്, ശരത്ത്, ഷമീർ എന്നിവർ പങ്കെടുത്തു