
മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കന്നുക്കുട്ടികളുള്ള ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണത്തിന്റെയും പാലിന്റെ സബ്സിഡി വിതരണത്തിന്റെയും പഞ്ചായത്ത് തല ഉദ്ഘാടനം ചെമ്പകമംഗലം ക്ഷീരകർഷക സംഘത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം നിർവഹിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. അനീജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ, പഞ്ചായത്തംഗങ്ങളായ വി.അജികുമാർ, ജുമൈല ബീവി, ക്ഷീര സംഘം പ്രസിഡന്റ് പ്രസന്നൻ, സെക്രട്ടറി അജ്മീർ, ജീവനക്കാരനായ നാസറുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.