
തിരുവനന്തപുരം: പഴയ കാരയ്ക്കാമണ്ഡപം കൈരളി കുടുംബ സമാജത്തിന്റെ 18-ാമത് വാർഷിക പൊതുയോഗം നേമം വാർഡ് കൗൺസിലർ ദീപിക ഉദ്ഘാടനം ചെയ്തു. കെ.കെ.എസ് ഓഫീസിൽ നടന്ന യോഗത്തിൽ നേമം സബ് - ഇൻസ്‌പെക്ടർ വിപിൻ മുഖ്യാതിഥിയായിരുന്നു. റസിഡന്റ്സ് അസോസിയേഷൻസ് ഫെഡറേഷൻ പ്രതിനിധി ഗോപാലകൃഷ്ണൻ നായർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ടി.എസ്.കൃഷ്ണകുമാർ (പ്രസിഡന്റ്), സുരേഷ് നാഥ് (വൈ.പ്രസിഡന്റ്), വൈ.കെ.ഷാജി (സെക്രട്ടറി), മാധവിടീച്ചർ (ജോ.സെക്രട്ടറി), ആർ.പി.അരുൺകുമാർ (ട്രഷറർ) എന്നിവർ ഉൾപ്പെടെ 14 എക്സികൃൂട്ടിവ് അംഗങ്ങളെ തിരഞ്ഞെടുത്തു.