niyas-ulghadanam-cheyunnu

കല്ലമ്പലം: കേരള പൊലീസും കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളും സംയുക്തമായി നേതൃത്വം നൽകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള സുരക്ഷാ പദ്ധതിക്ക് തുടക്കമായി. വർക്കല ഡി.വൈ.എസ്.പി പി.നിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ബിജോയി അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സി.ടി ചെയർമാൻ പി.ജെ. നഹാസ് മുഖ്യാതിഥിയായി. കല്ലമ്പലം സബ് ഇൻസ്പെക്ടർ ജയൻ പദ്ധതി വിശദീകരണവും ബോധവത്കരണ ക്ലാസും നയിച്ചു. പൊലീസ് സേനയിലെ മിനി, മല്ലിക, ഷൈനി എന്നീ ഓഫീസർമാർ സ്വയം പ്രതിരോധ പലിശീലനത്തിന് നേതൃത്വം നൽകി. സ്കൂൾ ചെയർമാൻ എ.നഹാസ്, അബ്ദുൽഖലാം, എം.എസ്. ഷെഫീർ, എസ്.സഞ്ജീവ്, എം.എൻ. മീര, ഡി.എസ്. ബിന്ദു, വലിയവിള സമീർ തുടങ്ങിയവർ പങ്കെടുത്തു.