l

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ഡി.വൈ.എഫ്.ഐ പുത്തൻ നട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വാട്ടർ അതോറിട്ടിയുടെ പബ്ലിക് ടാപ്പുകളാണ് ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. എന്നാൽ ഇത് കൃത്യമായി ലഭിക്കാറില്ല. വെള്ളം വന്നാൽ തന്നെ വാർഡിന്റെ പല ഭാഗത്തും എത്താറില്ല. പ്രാഥമിക കാര്യങ്ങൾക്ക് പോലും വെള്ളം കിട്ടാതെ ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ ജനങ്ങൾ. ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഡി.വൈ.എഫ്.ഐ പുത്തൻനട യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വിഷ്ണു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമ, ഷോർട് ഫിലിം താരം ധനിൽകൃഷ്ണ, മുൻ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. പ്രവീൺ ചന്ദ്ര, ആശപ്രവർത്തക ബേബി അനിത എന്നിവരെ ആദരിച്ചു. വിഷ്ണു മോഹൻ, വിജയ് വിമൽ, വൈശാഖ് സുഭാഷ്, ആകാശ് സേനൻ, ലിജാ ബോസ്, ജിതിൻ ശ്രീറാം എന്നിവർ സംസാരിച്ചു. ആർ. മഹേഷ്‌ (പ്രസിഡന്റ്‌ )ആകാശ്. എസ് (സെക്രട്ടറി )എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.