cha

അച്ഛൻ ബോബൻ കുഞ്ചാക്കോയുടെ ജന്മദിനത്തിൽ അപൂർവ ചിത്രവും ഹൃദയസ്‌പർശിയായ കുറിപ്പും പങ്കുവച്ച് കുഞ്ചാക്കോ ബോബൻ. 'ജന്മദിനാശംസകൾ അപ്പാ, ഈ വർഷം അച്ഛന് ആശംസകൾ നേരുന്നതിൽ കുറച്ചു പ്രത്യേകതകൾ ഉണ്ട്. ഏത് തരത്തിലായാലും സിനിമയുടെ ഭാഗമാവാൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന ആൺകുട്ടിയിൽ നിന്ന് സിനിമയോടുള്ള അഭിനിവേശം കാരണം അതില്ലാതെ ഒരുനിമിഷംപോലും ജീവിക്കാൻ കഴിയാത്ത മനുഷ്യനിലേക്ക്... സിനിമയിൽ ഒരു വർഷം പോലും നിലനിൽക്കുമെന്ന് ചിന്തിക്കാത്ത ഒരു ആൺകുട്ടിയിൽ നിന്ന് .... സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ പുരുഷനിലേക്ക്... ഉദയ എന്ന പേര് വെറുതേ ഒരു ആൺകുട്ടിയിൽ നിന്ന്... അതേ ബാനറിൽ തന്റെ രണ്ടാമത്തെ സിനിമ നിർമ്മിക്കുന്ന പുരുഷനിലേക്ക്... ഇരുണ്ട സമയങ്ങളിൽ എന്നിലേക്ക് വെളിച്ചം പകരുകയും മുന്നോട്ട് കുതിക്കാൻ എനിക്ക് അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുക. എല്ലാ സ്നേഹവും ഇവിടെ നിന്ന് അവിടേക്ക്.' കുഞ്ചാക്കോ ബോബൻ കുറിച്ചു.

2016ൽ കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ നിർമ്മിച്ചാണ് ഉദയയുടെ തിരിച്ചുവരവ്. സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രം കുഞ്ചാക്കോ ബോബനാണ് നിർമ്മിച്ചത്. രണ്ടാമത്തെ ചിത്രമായ അറിയിപ്പിന്റെ ചിത്രീകരണം ഡൽഹിയിൽ പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബൻ ആണ് നായകൻ.