തിരുവനന്തപുരം:പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, സർക്കാർ ജീവനക്കാരുടെ മെഡിസെപ്പിൽ വാട്ടർ അതോറിട്ടി പെൻഷൻകാരെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വാട്ടർ അതോറിട്ടി അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കൃഷ്ണൻകുട്ടിനായർ, പി.സുകുമാരൻനായർ,അനീഷ്പ്രദീപ് (എ.ഐ.ടി.യു.സി) സുരേഷ് കുമാർ (യു.ടി.യു.സി), അരുവിക്കര വിജയൻ, ജി.ശശി,ചാക്ക വിജയൻ,തങ്കപ്പൻ, രാമചന്ദ്രൻ,കെ.കേശവൻ, എ.വി.ബാബുരാജ്, ഫ്രൻസിസ്,രാജമാണിക്യം, മോഹൻദാസ് എന്നിവർ പങ്കെടുത്തു.