
വക്കം: വക്കം ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീനാരായണ ഗുരു ഹരിതോദ്യാനത്തിൽ നിന്ന് ഒന്നാം ഘട്ട പച്ചക്കറി വിളവെടുപ്പ് തുടങ്ങി. വിളവെടുപ്പ് ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് മഞ്ചുമോൻ നിർവഹിച്ചു. ജൈവരീതിയിലാണ് പച്ചക്കറി കൃഷി. വെണ്ട, കത്തിരി, വഴുതന, പച്ചമുളക്, പയർ തുടങ്ങിയവയാണ് ഒന്നാം ഘട്ടത്തിൽ വിളവെടുപ്പിന് തയ്യാറായത്.
തക്കാളി, കോളിഫ്ലവർ തുടങ്ങിയവ പാകമായി വരുന്നു. മാർക്കറ്റിൽ പച്ചക്കറികളുടെ വില കുതിച്ചുയർന്നപ്പോൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിലേക്ക് ഇവിടെ വിളവെടുക്കുന്ന പച്ചക്കറികൾ ഉപയോഗിക്കാൻ കഴിയുന്നത് വലിയൊരാശ്വാസമാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഹെഡ്മാസ്റ്റർ കെ.കെ. സുധാകരൻ, സ്റ്റാഫ് സെക്രട്ടറി ലിജിൻ, അഗ്രികൾച്ചർ അദ്ധ്യാപകരായ സിന്ധു, രേഷ്മ, സജീവ് എന്നിവർ പങ്കെടുത്തു.