
മുടപുരം: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കിഴുവിലം മേഖലാ കൺവെൻഷൻ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു കോ - ഓർഡിനേഷൻ കമ്മിറ്റി കൺവീനർ എം. സുധീർ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ഏരിയാ കമ്മിറ്റിയംഗങ്ങളായ ജി.വേണുഗോപാലൻ നായർ, എസ്.ചന്ദ്രൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.കെ. ബാബു, ലോക്കൽ കമ്മിറ്റിയംഗങ്ങളായ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ, എൻ.രഘു, എൻ.ശശിധരൻനായർ, പി.പവനചന്ദ്രൻ. എം.ബിനു, ബിനുശിവൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി വിനോദ് മാമംനട (പ്രസിഡന്റ്), ജയരഞ്ജിത്ത്, പവനചന്ദ്രൻ (വൈസ് പ്രസിഡന്റ്), ബിനു ശിവൻ (സെക്രട്ടറി), ഷിബു, ചിത്രൻ (ജോ. സെക്രട്ടറിമാർ), ഉദയകുമാർ (ട്രഷറർ) എന്നിവർ ഉൾപ്പെട്ട 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.