prabhakaran

ന്യൂമാഹി: കോൺഗ്രസ് നേതാവും മുൻ ന്യൂമാഹി പഞ്ചായത്ത് അംഗവുമായ കണ്ണാട്ടിൽ മീത്തൽ വീട്ടിൽ കെ.എം. പ്രഭാകരൻ (63) നിര്യാതനായി. ദീർഘകാലം മാഹിപ്പാലത്തിന് സമീപം തയ്യൽക്കട നടത്തിയിരുന്നു. മാഹി ഖാദി ആൻഡ് വില്ലേജ് ഇൻ‌ഡസ്ട്രീസ് ടെയിലറിംഗ് യൂണിറ്റിലെ പരിശീലകനായിരുന്നു. ഭാര്യ: റോജ പ്രഭാകർ അണ്ടല്ലൂർ (ഗവ. പോളി ടെക്നിക്, മാഹി). മക്കൾ: പ്രണവ് പ്രഭാകർ (എക്സൽ കോളേജ്, തലശ്ശേരി), പ്രത്യുഷ് പ്രഭാകരൻ.