adv

നെയ്യാറ്രിൻകര: മാരായമുട്ടം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് അഡ്വ. അജയകുമാർ സമുദായ ആചാര്യന്റെ ചിത്രത്തിന് മുന്നിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. കരയോഗം വൈസ് പ്രസിഡന്റ്‌ ശ്രീകണ്ഠൻ നായർ, സെക്രട്ടറി പി. മധുസൂദനൻ നായർ, കരയോഗ ഭരണസമിതി അംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ, ഇലക്ട്രോറൽ മെമ്പർ തുടങ്ങിയവർ പങ്കെടുത്തു.

മരുതത്തൂർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ആഘോഷം കരയോഗം പ്രസിഡന്റ് മഞ്ചത്തല സുരേഷ് ഉദ്ഘാടനം ചെയ്തു. കരയോഗം ഭാരവാഹി സുരേന്ദ്രൻ നായർ പങ്കെടുത്തു.