നെയ്യാറ്റിൻകര: ആസാദി കി അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന രംഗോലി മത്സരത്തിന്റെ ഭാഗമായി തപസ്യ നെയ്യാറ്റിൻകര താലൂക്കിന്റെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര കൃഷ്ണപുരം ഗ്രാമം, ബാലരാമപുരം, പാറശാല, വെങ്ങാനൂർ എന്നിവിടങ്ങളിൽ വച്ച് രംഗോലി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിജയികൾക്ക് ജില്ലാ അടിസ്ഥാനത്തിൽ 10000, 5000, 3000 രൂപ ക്രമത്തിലും സംസ്ഥാന തലത്തിൽ ഒരു ലക്ഷം, 75000, 50000, ദേശീയ തലത്തിൽ 6 ലക്ഷം, 5 ലക്ഷം, 4 ലക്ഷം, 3 ലക്ഷം, 2 ലക്ഷം എന്നീ ക്രമത്തിലാണ് സമ്മാനത്തുകകൾ ലഭിക്കുക. ഫോൺ: 9809494954, 9496075045