തിരുവനന്തപുരം: കോൺഗ്രസ് തകർന്നാൽ ആ വിടവ് നികത്താൻ ഇടതുപക്ഷത്തിനാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞത് ഒരു യാഥാർത്ഥ്യമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.

സി.പി.ഐക്കും സി.പി.എമ്മിനും രണ്ട് നിലപാടുകളായതിനാലാണല്ലോ രണ്ട് പാർട്ടിയായി നിൽക്കുന്നതെന്നും, ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ വിരുദ്ധസമീപനത്തെക്കുറിച്ച് വാർത്താലേഖകർ ചോദിച്ചപ്പോൾ കാനം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം എന്നതുപോലെ ബിനോയ് വിശ്വം സി.പി.ഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റംഗമാണ്. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. സർക്കാർ അതിനായി പല ശ്രമങ്ങളും നടത്തുന്നുണ്ട്. അത് കഴിഞ്ഞശേഷം അക്കാര്യത്തെക്കുറിച്ച് പറയുന്നതാകും നല്ലതെന്നും കാനം പറഞ്ഞു.