
തിരുവനന്തപുരം: നിർമ്മിതി കേന്ദ്രത്തിന്റെ തിരുവനന്തപുരം പി.ടി.പി നഗറിലേക്ക് മേസണറി,പെയിന്റിംഗ് എന്നിവയിലും നിർമ്മിതി ട്രെയിനിംഗ് സെന്റർ വട്ടിയൂർക്കാവ് കേന്ദ്രത്തിൽ കർപ്പന്ററിയിലും 45 ദിവസത്തേക്ക് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു.തൊഴിൽരഹിതരും 18നും 40നും മദ്ധ്യേ പ്രായമുള്ള യുവതീയുവാക്കൾക്ക് പങ്കെടുക്കാം.പരിശീലന കാലയളവിൽ പ്രതിദിനം 350 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ,കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം,പി.ടി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിൽ 5ന് വൈകിട്ട് 4നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷഫോം നേരിട്ടും, www.nirmithi.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.