
പാറശാല:ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം നിർമ്മിച്ച് ഭാരതത്തിന് സമർപ്പിച്ചതിലൂടെ ലോക റെക്കാഡിൽ ഇടം നേടുന്നതിന് കാരണമായ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയെ സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി ആദരിച്ചു. 111 ദിവസം നീണ്ടുനിൽക്കുന്ന സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായ സമ്മേളനം മുൻ ചീഫ് സെക്രട്ടറി ആർ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.സൂര്യ ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തി,പ്രശസ്ത പിന്നണി ഗായകൻ മണക്കാട് ഗോപൻ എന്നിവർ സംസാരിച്ചു.ക്ഷേത്ര മേൽശാന്തി കുമാർ മഹേശ്വരം ഉപദേശ സമിതി അംഗങ്ങളായ വി.കെ.ഹരികുമാർ, ഓലത്താന്നി അനിൽ, ജനാർദ്ദനക്കുറുപ്പ്,ക്ഷേത്ര ട്രസ്റ്റ് മെമ്പർ ആമ്പാടി വിജയൻ എന്നിവരും പങ്കെടുത്തു.