police

തിരുവനന്തപുരം: സർക്കാർ കിണഞ്ഞു ശ്രമിച്ചിട്ടും നന്നാവാതെ, കാക്കിയുടെ ബലത്തിൽ ജനങ്ങളെ തൊഴിച്ചും ഇടിച്ചുപിഴിഞ്ഞും അസഭ്യം വിളിച്ചും കൈക്കരുത്ത് കാട്ടുന്ന പൊലീസ് നന്നാവുന്ന ലക്ഷണമില്ല. ജനങ്ങളോട് സഭ്യതയില്ലാതെ പെരുമാറിയാലും നടപടി സ്ഥലംമാറ്റത്തിലോ നല്ലനടപ്പിലോ ഒതുങ്ങും. പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനങ്ങൾ വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ പത്രങ്ങളിലോ ചാനലുകളിലോ വാർത്ത വന്നാലോ മാത്രമാണ് നടപടിയുണ്ടാവുന്നത്. ജനങ്ങളുടെ പോക്കറ്റിൽ മൊബൈൽഫോണുകൾ ഉള്ളതിനാൽ പൊലീസിനെ നന്നാക്കാൻ ജനകീയ നിരീക്ഷണം തുടരുകയേ വഴിയുള്ളൂ എന്നതാണ് അവസ്ഥ. ഇന്നലെ കണ്ണൂരിൽ ട്രെയിനിൽ യുവാവിനെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടിയ എ.എസ്.ഐയുടെ ക്രൂരത പുറത്തറിഞ്ഞതും നടപടിയുണ്ടായതും മറ്റൊരു യാത്രക്കാരൻ മൊബൈലിലെടുത്ത ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്.

എസ്.എച്ച്.ഒ വരെയുള്ളവരുടെ യോഗം പലവട്ടം വിളിച്ച് മുഖ്യമന്ത്രി താക്കീത് ചെയ്തതാണെങ്കിലും ജനങ്ങളോടുള്ള പൊലീസിന്റെ മോശം പെരുമാറ്റത്തിന് മാറ്റമുണ്ടായിട്ടില്ല. ജനങ്ങളോട് ധാർഷ്ട്യത്തോടെയും അപമര്യാദയായും പെരുമാറുന്ന സേനാംഗങ്ങൾ സർവീസിലുണ്ടാവില്ലെന്നാണ് മുഖ്യമന്ത്രിയുടെ വിരട്ടലെങ്കിലും വീടിനടുത്തേക്ക് സ്ഥലംമാറ്റം, രണ്ടാഴ്ചത്തെ നല്ലനടപ്പ് എന്നിങ്ങനെയാണ് ഡി.ജി.പി വിധിക്കുന്ന ശിക്ഷ. കുറ്റക്കാരെ പൊലീസിലെ സംഘടനകൾ പരസ്യമായി പിന്തുണയ്ക്കുന്നതും എന്തും ആകാമെന്ന ഹുങ്കിന് വളമാകുന്നുണ്ട്. അതിരുവിട്ട പെരുമാറ്റത്തിനെതിരെ ഹൈക്കോടതി പലവട്ടം രൂക്ഷമായി വിമ‌ർശിച്ചതോടെ, ജനങ്ങളോട് വിനയത്തോടും മാന്യമായും മാത്രമേ പെരുമാറാവൂ എന്ന് സർക്കുലർ പുറപ്പെടുവിച്ച് ഡി.ജി.പി കൈകഴുകി. പൊലീസ് ആക്ടിലെ 86-സി പ്രകാരം ജനങ്ങളോട് ധാർഷ്ട്യം കാട്ടുകയും ദേഹോപദ്രവമേൽപ്പിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്നവരെ പിരിച്ചുവിടാനാവും.

ബൂട്ടിട്ട് ചവിട്ടൽ കിരാതം

# സി.ആർ.പി.സി സെക്ഷൻ 46 പ്രകാരം അറസ്റ്റിനോ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാനോ അല്ലാതെ ബലപ്രയോഗം പാടില്ല.

# ട്രെയിനിൽ യാത്രക്കാരികൾക്ക് ശല്യമുണ്ടാക്കിയെങ്കിൽ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. കണ്ണൂരിൽ അറസ്റ്റ് ചെയ്യാതെ യാത്രക്കാരനെ ബൂട്ടിന് ചവിട്ടിത്തള്ളി പുറത്തിട്ടു.

# പൊലീസിനെ ആക്രമിക്കുകയോ കൊല്ലാൻ ശ്രമിക്കുകയോ ചെയ്താലും ബലപ്രയോഗമാവാം. നിരായുധനെ തടഞ്ഞുവച്ച് ബൂട്ടിട്ട് ന് ചവിട്ടിക്കൂട്ടിയത് മനുഷ്യത്വരഹിതവും അധികാരദുർവിനിയോഗവുമാണ്.

"ബൂട്ടിട്ട് തൊഴിച്ചത് ക്രൂരതയും മനുഷ്യത്വരഹിതവുമാണ്. ചവിട്ടിയ എ.എസ്.ഐയ്ക്കെതിരെ ഐ.പി.സി 323, 341 വകുപ്പുകൾ ചുമത്തി കേസെടുക്കാം. ബലപ്രയോഗം നീതികരിക്കാനാവുന്നതല്ല."

-സക്കറിയാ ജോർജ്ജ്

റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥൻ

"സർക്കാരിനെ പൊതുജനം അളക്കുന്നത് പൊലീസിന്റെ പ്രവർത്തനം കൂടി വിലയിരുത്തിയാണ്. അതു മനസ്സിലാക്കി ജനപക്ഷത്തുനിന്നു കൊണ്ടാവണം പൊലീസ് കൃത്യനിർവ്വഹണം നടത്തേണ്ടത്."

-പിണറായി വിജയൻ

മുഖ്യമന്ത്രി

വീഡിയോ വന്നാലേ ശിക്ഷയുള്ളൂ

# ആറ്റിങ്ങലിൽ ദളിത് ബാലികയെയും പിതാവിനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നടുറോഡിൽ പരസ്യവിചാരണ നടത്തിയത് സമീപത്തൊരു കാറിലുണ്ടായിരുന്നയാൾ ചിത്രീകരിച്ചതിനാലാണ് സംഭവം പുറത്തറിഞ്ഞത്.

# ഫർണിച്ചർ ഇടപാടിലെ പരാതിയുടെ വിവരം തിരക്കി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയ സജീൻ റജീബിന് ക്രൂരമർദ്ദനമേറ്റത് ഒപ്പമെത്തിയ സഹോദരൻ മൊബൈലിൽ ചിത്രീകരിച്ചു

# ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ ചടയമംഗലത്ത് വൃദ്ധനെ കരണത്തടിച്ച്, ക്രൂരമായി മർദ്ദിച്ച് പൊലീസ് ജീപ്പിലേക്ക് എടുത്തെറിഞ്ഞ എസ്.ഐ ഷെജീമിന്റെ ക്രൂരതയും പുറത്തറിഞ്ഞത് മൊബൈലിൽ പകർത്തിയ വീഡിയോയിലൂടെ.

#കോവളത്ത് സ്വീഡിഷ് പൗരൻ സ്​റ്റീഫൻ ആസ്‌ബെർഗിനെ അവഹേളിക്കുകയും ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം ഒഴുക്കികളയാൻ നിർദ്ദേശിക്കുകയും ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തതും മൊബൈലിൽ പകർത്തിയ വീഡിയോ പുറത്തുവന്നതോടെയാണ്.

യാ​ത്ര​ക്കാ​ര​ന്റെ​ ​നെ​ഞ്ചി​ൽ​ ​ച​വി​ട്ടിയ
ന​ട​പ​ടി​ ​ക്രൂ​രം​:​ ​കെ.​ ​സു​ധാ​ക​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​വേ​ലി​ ​എ​ക്സ്‌​പ്ര​സി​ൽ​ ​യാ​ത്ര​ക്കാ​ര​നെ​ ​പൊ​ലീ​സ് ​ച​വി​ട്ടി​ ​താ​ഴെ​യി​ട്ട​ ​ന​ട​പ​ടി​ ​ക്രൂ​ര​മാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ​റ​ഞ്ഞു.
ടി​ക്ക​റ്റി​ല്ലെ​ങ്കി​ൽ​ ​നി​യ​മ​പ​ര​മാ​യ​ ​ന​ട​പ​ടി​യാ​ണ് ​സ്വീ​ക​രി​ക്കേ​ണ്ട​ത്.​ ​അ​ല്ലാ​തെ​ ​തെ​രു​വു​ഗു​ണ്ട​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​ന​ ​ശൈ​ലി​യ​ല്ല​ ​പൊ​ലീ​സ് ​കാ​ട്ടേ​ണ്ട​ത്.​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പൊ​ലീ​സി​ന് ​ഭ്രാ​ന്തു​പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ജ​ന​ങ്ങ​ളെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​പൊ​ലീ​സി​ന് ​അ​ധി​കാ​ര​മി​ല്ല.​ ​പ്ര​തി​ക​രി​ക്കേ​ണ്ടി​ട​ത്ത് ​പൊ​ലീ​സ് ​പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​വി​ധാ​ന​ത്തി​ന്റെ​ ​ഗു​രു​ത​ര​ ​വീ​ഴ്ച​ക​ളാ​ണ് ​അ​ക്ര​മ​പ​ര​മ്പ​ര​ക​ൾ​ക്ക് ​കാ​ര​ണം.​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​വി​ധാ​നം​ ​ഫ​ല​പ്ര​ദ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​സം​സ്ഥാ​ന​ത്ത് ​ന​ട​ന്ന​ ​അ​രും​കൊ​ല​ക​ളും​ ​ഗു​ണ്ട​ക​ളു​ടെ​ ​അ​ഴി​ഞ്ഞാ​ട്ട​വും​ ​ഒ​ഴി​വാ​ക്കാ​നാ​കു​മാ​യി​രു​ന്നു.
ക​ൺ​മു​ന്നി​ലൂ​ടെ​ ​പോ​കു​ന്ന​ ​ഗു​ണ്ട​ക​ളെ​യോ​ ​അ​വ​രു​ടെ​ ​അ​ജ​ൻ​ഡ​ക​ളോ​ ​തി​രി​ച്ച​റി​യാ​നാ​വാ​ത്ത​ ​ഇ​ത്ര​യും​ ​നാ​ണം​കെ​ട്ട​ ​ഇ​ന്റ​ലി​ജ​ൻ​സ് ​സം​വി​ധാ​നം​ ​പൊ​ലീ​സി​ന്റെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​ശ്ര​ദ്ധി​ക്കാ​ൻ​ ​സ​മ​യ​മി​ല്ല.​ ​പൊ​ലീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ​ ​ത​ട​യാ​നും​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് ​മു​ഴു​വ​ൻ​ ​സ​മ​യ​ ​മ​ന്ത്രി​യെ​ ​നി​യ​മി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​ക​ണം.
പൊ​ലീ​സി​നെ​ ​ഭ​രി​ക്കു​ന്ന​തും​ ​നി​യ​ന്ത്രി​ക്കു​ന്ന​തും​ ​സി.​പി.​എ​മ്മി​ന്റെ​ ​സെ​ല്ലു​ക​ളാ​ണ്.​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​തു​ട​രെ​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​പൊ​ലീ​സി​ന്റെ​ ​അ​ഴി​ഞ്ഞാ​ട്ട​വും​ ​ജ​ന​ങ്ങ​ളു​ടെ​ ​മേ​ലു​ള്ള​ ​കു​തി​ര​ക​യ​റ്റ​വും​ ​തു​ട​ർ​ക്ക​ഥ​യാ​കു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ക​ഴി​വു​കേ​ട് ​കൊ​ണ്ടാ​ണ്.

ക്ര​മ​സ​മാ​ധാ​നം
മു​ഖ്യ​മ​ന്ത്രി
വി​ല​യി​രു​ത്തി

തി​രു​വ​ന​ന്ത​പു​രം​:​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഉ​ന്ന​ത​ ​പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ച് ​ക്ര​മ​സ​മാ​ധാ​ന​ ​നി​ല​ ​വി​ല​യി​രു​ത്തി.​ ​ആ​ഴ്ച​ക​ളു​ടെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മാ​ണ് ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്ത് ​അ​ട​ക്കം​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി​യ​ത്.​ ​ത​ല​സ്ഥാ​ന​ത്ത് ​ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് ​ആ​ഴ്ച​യി​ലൊ​രി​ക്ക​ലു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ ​മു​ട​ങ്ങി​യ​ത്.​ ​ഔ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലാ​യി​രു​ന്നു​ ​യോ​ഗം.
സ​മീ​പ​ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ​ ​പൊ​ലീ​സ് ​ന​ട​പ​ടി​ക​ൾ​ ​മു​ഖ്യ​മ​ന്ത്റി​യെ​ ​ധ​രി​പ്പി​ച്ചു.​ ​കോ​വ​ള​ത്ത് ​വി​ദേ​ശ​ ​പൗ​ര​ന് ​പൊ​ലീ​സി​ൽ​ ​നി​ന്ന് ​അ​വ​ഹേ​ള​നം​ ​ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​തി​ൽ​ ​മു​ഖ്യ​മ​ന്ത്റി​ ​അ​തൃ​പ്തി​ ​പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​ഇ​ത്ത​രം​ ​വീ​ഴ്ച​ക​ൾ​ ​സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ​വ​ഴി​വ​യ്ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​ക്ര​മ​സ​മാ​ധാ​ന​ ​ചു​മ​ത​ല​യു​ള്ള​ ​എ.​ഡി.​ജി.​പി,​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​എ.​ഡി.​ജി.​പി​ ​എ​ന്നി​വ​രും​ ​കൂ​ടി​ക്കാ​ഴ്ച​യി​ലു​ണ്ടാ​യി​രു​ന്നു.​ ​യോ​ഗ​ത്തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ക്കാ​ര​നെ​ ​ബൂ​ട്ടി​ട്ട് ​ച​വി​ട്ടി​യ​ ​എ.​എ​സ്.​ഐ​യെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​ഈ​ ​സം​ഭ​വ​ത്തി​ലും​ ​മു​ഖ്യ​മ​ന്ത്രി​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ചു.