
തിരുവനന്തപുരം: കോൺഗ്രസ് (ഐ), കോൺഗ്രസ് (എം)ൽ നിന്ന് രാജിവച്ച അശോകന്റെയും മധുവിന്റെയും നേതൃത്വത്തിൽ 300ഓളം പ്രവർത്തകർ കേരള കോൺഗ്രസ്സ് (ബി)യിൽ ചേർന്നു.കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പൂജപ്പുര രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അശോകൻ എ.കെ.നഗർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സിബി ജോർജ്ജ്, കേരള കോൺഗ്രസ് (ബി) നേതാക്കളായ ശ്രീലക്ഷ്മ, കിരൺ വി.നായർ, സന്തോഷ്, സിലു ഗോപിനാഥ്, ബിജു, മധു കെ.ചേരമൻ, രവി കല്ലുമല, എം.സി.ലാസർ, ജയൻ വിൽസൺ, ശശി, അനിൽ ആനപ്പെട്ടി, അനീഷ് വിതുര, ഷാനവാസ്, വാസന്തി, അംബിക, മോഹൻ, ഗീത.ആർ എന്നിവർ പങ്കെടുത്തു.