thiruvanjoor

തിരുവനന്തപുരം: നിയുക്ത മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ അഡ്വ.ജെബി മേത്തർ ഇന്ന് വൈകിട്ട് മൂന്നിനും കെ.പി.സി.സി അച്ചടക്കസമിതിയുടെ നിയുക്ത അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ വൈകിട്ട് 5നും കെ.പി.സി.സി ആസ്ഥാനത്ത് ചുമതലയേൽക്കും. അച്ചടക്ക സമിതി അംഗങ്ങളായ എൻ. അഴകേശൻ, ഡോ. ആരിഫ എന്നിവരും തിരുവഞ്ചൂരിനൊപ്പം ചുമതലയേൽക്കും.