d

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വനിതാ ശാക്തീകരണം, പട്ടികജാതി/ പട്ടികവർഗ ക്ഷേമം എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് 2021-22 സാമ്പത്തിക വർഷത്തിൽ വനിതകളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന വ്യക്തികളുടെ സംവിധാനത്തിൽ രണ്ട് ഫീച്ചർ ഫിലിമും നിർമ്മിക്കും.കെ.എസ്.എഫ്.ഡി.സിക്കാണ് നിർമ്മാണ ചുമതല. സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നവർ 17ന് വൈകിട്ട് 5ന് മുമ്പ് കെ.എസ്.എഫ്.ഡി.സിയിൽ പ്രൊപ്പോസൽ സമർപ്പിക്കണം.ഇതിനകം പ്രൊപ്പോസൽ സമർപ്പിച്ചവർ വീണ്ടും പ്രൊപ്പോസൽ നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: www.ksfdc.in.