campain

പാറശാല: ഇടിച്ചക്കപ്ലാമൂട് വാർഡിൽ പരശുവയ്ക്കൽ സി.എസ്.ഐ ടൗൺ ചർച്ചിലെ സണ്ടേ സ്കൂൾ വിദ്യാർത്ഥികൾക്കും, രക്ഷാകർത്താക്കൾക്കുമായി സംഘടിപ്പിച്ച ആരോഗ്യ പരിപാലന ബോധവത്കരണ കാമ്പെയിൻ പാറശാല ഗവൺമെന്റ് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൾ ഒാഫീസർ കെ.പി.സിന്ധുറാണി ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.സഭാശുശ്രൂഷകൻ ഫാ.ഫ്രാൻസിസ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. സഭാ അക്കൗണ്ടൻറ് ഷീബാ ശ്രീകുമാർ സ്വാഗതം പറഞ്ഞു. തുടർന്ന് നടന്ന ആരോഗ്യ പഠനക്ലാസ് ബാലരോഗ വിഭാഗം മെഡിക്കൾ ആഫീസർ ഡോ.നന്ദുജോസഫും,ജീവിതശൈലി രോഗ പ്രതിരോധ പഠനക്ലാസ് പരശുവയ്ക്കൾ പ്രാഥമികാരോഗ്യ കേന്ദ്രം സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഡ്വ.കെ.എസ്. സാബു എന്നിവർ കൈകാര്യം ചെയ്തു.