ag

തിരുവനന്തപുരം: ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രക്കിംഗ് ഈ മാസം 14 മുതൽ ഫെബ്രുവരി 26 വരെ നടക്കും. ഒരു ദിവസം 100 പേർക്കാണ് പ്രവേശനം. പ്രവേശന പാസുകൾ www.forest.kerala.gov.in എന്ന സൈറ്റിലൂടെയോ serviceonline.gov.in/trekking എന്നിവയിലൂടെയോ അക്ഷയ കേന്ദ്രം വഴിയോ ബുക്ക് ചെയ്യാം. ട്രക്കിംഗിന് വരുന്നവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.

ബുക്കിംഗ് ഇങ്ങനെ


 6ന് രാവിലെ 11 മുതൽ ബുക്കിംഗ് ആരംഭിക്കും

 അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് കൊണ്ടുവരണം

 ട്രക്കിംഗിൽ പങ്കെടുക്കുന്ന ഓരോരുത്തരുടെയും തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തണം

 ഒരാൾക്ക് 1331 രൂപയാണ് നിരക്ക്. ഒരു ടീമിൽ 10 പേർക്ക് പോകാം

 14 വയസിന് താഴെയുള്ളവർക്ക് ട്രക്കിംഗിന് അർഹതയില്ല. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയില്ല

 ടിക്കറ്റിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും സഹിതം ബോണക്കാടുള്ള ഫോറസ്‌റ്റ് പിക്കറ്റ് സ്‌റ്റേഷനിൽ 14ന് രാവിലെ 7ന് എത്തണം
 ടിക്കറ്റിനൊപ്പം സത്യപ്രസ്താവന ഒപ്പിട്ടു നൽകണം

 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭിക്കും

 മദ്യം,​ ലഹരി പദാർത്ഥങ്ങൾ,​ പുകവലി,​ ഭക്ഷണം പാകം ചെയ്യൽ എന്നിവ അനുവദിക്കില്ല

 സന്ദർശകർക്കായി ബോണക്കാട്,​ അതിരുമല എന്നിവിടങ്ങളിൽ വനം വകുപ്പിന്റെ കാന്റീനുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഫോൺ: വിവരങ്ങൾക്ക്: 0471 2360762