
പാറശാല: പുതുവർഷ ദിനത്തിൽ പാറശാല ഗ്രാമപഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് വാർഡിലെ മുഴുവൻ കിടപ്പുരോഗികളുടെയും ഭവനങ്ങൾ സന്ദർശിച്ച് സൗജന്യ ആരോഗ്യപരിശോധന നടത്തി. തുടർന്ന് രോഗികൾക്ക് സ്നേഹോപഹാര കിറ്റും, പുതുവസ്ത്രങ്ങളും വിതരണം ചെയ്തു. വാർഡ് മെമ്പർ സെയ്ദലിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി പാറശാല താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ.ബി.ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. രോഗികൾക്കായുള്ള തുടർ ആരോഗ്യ ചികിത്സകളും ഉറപ്പ് വരുത്തി. പരശുവയ്ക്കൾ പി.എച്ച്.സിയിലെ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഡ്വ.കെ.ബി.സാബു, നഴ്സ് എസ്.എസ്.റീനാരാജ്, ആശാവർക്കർമാരായ വി.ജെ.രജനി, ഡി.വിജയകുമാരി, വാർഡ് വികസന സമിതി ഭാരവാഹി എച്ച്.സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.