
തിരുവനന്തപുരം:ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുഞ്ഞുങ്ങൾക്ക് മണപ്പുറം ഫൗണ്ടേഷൻ മെഡിക്കൽ കിറ്റ് വിതരണം ചെയ്തു.ടൈപ്പ് വൺ ഡയബറ്റിസ് ഫൗണ്ടേഷൻ കേരളാ സംഘടിപ്പിച്ച കെയർ പദ്ധതിയിലൂടെയാണ് സഹായങ്ങൾ വിതരണം ചെയ്തത്. വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫാ.ജീവൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാർ കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു.മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ്,ഡോ.രജിത്ത് കുമാർ,ഡറീന.സി.ദാസ്,ശിഹാബുദ്ദീൻ ഷാനവാസ്,ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.