bank

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളുടെ മേലുള്ള റിസർവ് ബാങ്കിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് തിരുവനന്തപുരം കാർഷിക ഗ്രാമവികസന ബാങ്ക് പൊതുയോഗം ആവശ്യപ്പെട്ടു. ഇതിനെതിരെ സഹകാരികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഭരണസമിതി അംഗം ആർ.പ്രദീപ്കുമാർ അവതരിപ്പിച്ച പ്രമേയത്തിൽ അഭ്യർത്ഥിച്ചു.ബാങ്ക് പ്രസിഡന്റ് ഇ.ജി.മോഹനൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. കൃഷ്‌ണമൂർത്തി റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ കെ. നിർമ്മലകുമാർ സ്വാഗതവും എസ്.ഐഷാബീവി നന്ദിയും പറഞ്ഞു.