തിരുവനന്തപുരം: എസ്.എൻ.ഡി.പി കുമാരപുരം ശാഖയുടെ ഗുരുകാരുണ്യ പദ്ധതി പ്രകാരം കുമാരപുരം ഗുരുദേവ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ ചതയ ദിനത്തിനും രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രഭാത ഭക്ഷണം നൽകും.ഇതിന്റെ ഉദ്ഘാടനം 6ന് രാവിലെ 7ന് എസ്.എ.ടി ആശുപത്രിയുടെ മുൻവശത്ത് മെഡിക്കൽ കോളേജ് വാർഡ് കൗൺസിലർ ഡി.ആ‍ർ.അനിൽ നിർവഹിക്കും.ശാഖാ പ്രസിഡന്റ് മണ്ണുമുട്ടം ശശി അദ്ധ്യക്ഷത വഹിക്കും.പി.കെ.എസ്.എസ് തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്,​വൈസ് പ്രസിഡന്റ് അനിൽകുമാർ,​സെക്രട്ടറി ആലുവിള അജിത്ത്,​യൂണിയൻ ശാഖാ പ്രതിനിധി ഡി. രാജ്കുമാർ,​ശാഖാ ഭരണസമിതി അംഗങ്ങളായ പ്രഭുല്ലചന്ദ്രൻ,​രവീന്ദ്രൻ പടിഞ്ഞാറ്റിൽ,​അനിൽകുമാർ,​ തുളസീധരൻ,​സജി സുദർശനൻ,​യൂണിയൻ വനിതാ സംഘം പ്രതിനിധി സിംല ശ്യാംലാൽ എന്നിവർ പങ്കെടുക്കുമെന്ന് ശാഖാ സെക്രട്ടറി ബൈജു തമ്പി അറിയിച്ചു.